KSDLIVENEWS

Real news for everyone

മുഖ്യമന്തിക്കെതിരായ വെളിപ്പെടുത്തലുകള്‍; ഹാജരാകാന്‍ സ്വപ്‌നയ്ക്ക് ഇ.ഡി നോട്ടീസ്.

SHARE THIS ON

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതി സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.


ജൂണ്‍ 22 (ബുധനാഴ്ച) ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സ്വപ്ന കോടതിക്ക് നല്‍കിയ രഹസ്യ മോഴിയുടെ വിശദാംശങ്ങള്‍ തേടാനാണ് വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ഇ.ഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്‌ന സുരേഷ് അറിയിച്ചു. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന കസ്റ്റംസ് സംഘത്തിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് തേടി ഇ.ഡി അപേക്ഷ സമര്‍പ്പിച്ചു. ഈ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!