KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 41,157 പേർക്ക് കോവിഡ് ; 518 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു. ഇന്നലെ 41,157 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 518 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. മരണസംഖ്യ 4,13, 609 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 42,004 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,02,69,796 ആയി ഉയര്‍ന്നു. 4,22,660 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 40 കോടി കടന്നു. 40,49,31, 715 ആയാണ് ഉയര്‍ന്നത്.

അതേസമയം ആഗോളതലത്തില്‍ കഴിഞ്ഞ ഏഴുദിവസത്തെ ശരാശരി കോവിഡ് കണക്കില്‍ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!