KSDLIVENEWS

Real news for everyone

പൂജപ്പുര സെൻട്രൽ ജയിലിന്ന് പുറമെ തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം.
ഇവിടെ 36 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ കോഡ് ബാധിതരുടെ എണ്ണം 42 ആയി

SHARE THIS ON

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനത്തിന് പുറമെ  ജില്ലാ ജയിലിലും കോവിഡ് വ്യാപനം, ഇവിടെ 36 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. 130 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് ഇന്ന് 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് പേർക്കാണ് ജില്ലാ ജയിലിൽ കോവിഡ് സ്ഥിരീകരിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും. നേരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!