ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തിരിച്ച് കൊണ്ട് വരാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: യൂത്ത് കോൺഗ്രസ്സ്

മാവുങ്കാൽ: കാവിഭീകരത ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകർക്കുകയാണെന്നും ഇന്ത്യൻ സംസ്ക്കാരം തിരിച്ച് കൊണ്ട് വരാൻ യുവാക്കൾ മുന്നോട്ട് വരണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി അഭിപ്രായപ്പെട്ടു
രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റി മണ്ഡലം തല രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ഇന്ത്യയുടെ ആത്മാവ് നിലകൊളളുന്നത് ഗ്രാമങ്ങളിലാണെന്നും യൂണിറ്റ് കമ്മിറ്റികളിലൂടെ അത് നടപ്പിലാക്കണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസി: ഉമേശൻ കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു
പ്രഭാകരൻ കരിച്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന വിഷയത്തിൽ ക്ലാസെടുത്തു
അനൂപ് മാവുങ്കാൽ, സ്വാതി കാട്ടുകുളങ്ങര, ശരത് ചന്ത്രൻ പി എന്നിവർ സംസാരിച്ചു
വിഷ്ണു ശ്രീധർ, വിഷ്ണുനാരായണൻ, ശ്രീഹരി, ചാന്ദിനി, അഭിറാം, സുനീഷ് നാരായണൻ, സ്വരാജ് കെ.വി എന്നിവർ നേതൃത്വം നൽകി
പടം
കാട്ടുകുളങ്ങര പ്രഭാത് ക്ലബ്ബ് ഹാളിൽ നടന്ന രാജീവ്ഗാന്ധി യൂണിറ്റ് കമ്മിറ്റി മണ്ഡലംതല രൂപീകരണ യോഗം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു .

