KSDLIVENEWS

Real news for everyone

ബൈഡനെ അഭിനന്ദിച്ച് നരേന്ദ്രമോദി ; അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി

SHARE THIS ON

ന്യൂഡല്‍ഹി : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ടെലഫോണില്‍ വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദി ബൈഡനെ അനുമോദിച്ചു. അമേരിക്കയുമായുള്ള സഹകരണം തുടരുമെന്ന് മോദി അറിയിച്ചു.

കോവിഡ് പ്രതിരോധം, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങിയവയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് ബൈഡനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം തുടരുമെന്ന് ഇരുനേതാക്കളും അറിയിച്ചു. നിരവധി വിഷയങ്ങള്‍ സംസാരിച്ചതായി മോദി വ്യക്തമാക്കി.

നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും മോദി അനുമോദിച്ചു. കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണ്. കമലയുടെ വിജയം ഇന്തോ-അമേരിക്കന്‍ ബന്ധത്തിന് കരുത്തുപകരുമെന്നും നരേന്ദ്രമോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!