കാസർഗോഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ ബിരുദാനന്തര ബിരുദക്കാർ ഏറെ

കാസർഗോഡ്: ഇടതുമുന്നണി പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ബിരുദാനന്തര ബിരുദമുള്‍പ്പെടെ യോഗ്യതയുള്ളവര്‍ ഏറെ. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന് വിശേഷിപ്പിക്കുന്ന പി. ബേബി(46) മടിക്കൈ ഡിവിഷനിലാണ് മത്സരിക്കുന്നത്. ജന്തുശാസ്ത്രത്തില്‍ ബിരുദവും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി, ബി.എഡും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനാധിപത്യ മഹിള അസോസിയഷന് ജില്ല സെക്രട്ടറിയും സി.പി.എം ജില്ല കമ്മിറ്റി അംഗവുമാണ്. രണ്ടുതവണ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റും ഒരുതവണ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം, എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ ജില്ല പ്രസിഡന്റ്, മടിക്കൈ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നു.

