ഇതാണ് പ്രായം കുറഞ്ഞ ജില്ല ഡിവിഷൻ സ്ഥാനാർഥി

കാസർഗോഡ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കല്യോട്ട് ഉള്‍പ്പെടുന്ന പെരിയ ഡിവിഷനില്‍ 22കാരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ഇവിടെ സി.പി.എം നിര്‍ത്തിയിരിക്കുന്ന ബി.എച്ച്. ഫാത്തിമത്ത് ഷംന സംസ്ഥാനത്ത് ജില്ല പഞ്ചായത്ത് ഡിവിഷനില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാകുന്നു. എല്‍.ഡി.എഫിെന്‍റ ഉറച്ച സീറ്റുകളില്‍ ഒന്നാണ് പെരിയ. ആദ്യഘട്ടത്തില്‍ ഘടകകക്ഷികള്‍ക്ക് കൈമാറാനുള്ള നീക്കമുണ്ടായിരുന്നുവെങ്കിലും ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയെ ഇറക്കി സീറ്റ് നിലനിര്‍ത്താനാണ് തീരുമാനം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഇരട്ടക്കൊല പ്രചാരണ വിഷയമായാല്‍ അതിനെ പ്രതിരോധിക്കാന്‍ ഷംനയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് നേരിടാനാകുമെന്ന് സി.പി.എം കരുതുന്നു.ബിഎ സാമ്ബത്തിക ശാസ്‌ത്രം ബിരുദധാരിയാണ് ഷംന. കാസര്‍കോട് എര്‍മാളം സി.പി.എം ബ്രാഞ്ചംഗം, ജനാധിപത്യ മഹിള അസോസിയേഷന്‍ കാസര്‍കോട് ഏരിയ കമ്മിറ്റി അംഗം,എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഷംന, 2018ല്‍ മുന്നാട് പീപ്പിള്‍സ് കോളജ് ചെയര്‍പേഴ്‌സനുമായിരുന്നു. സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ കമ്മിറ്റി അംഗവും എര്‍മാളം ബ്രാഞ്ച് സെക്രട്ടറിയുമായ ഹസൈനാര്‍ ബന്നൂരിെന്റ മകളാണ്.
സിറ്റിങ് സീറ്റില്‍ ജയം ഉറപ്പിച്ചുതന്നെയാണ് മത്സരിക്കുന്നതെന്ന് ഷംന

