KSDLIVENEWS

Real news for everyone

പത്ത് കോടി രൂപ പിഴയടച്ചു ; ശശികല ജനുവരിയിൽ ജയിൽ മോചിതയായേക്കും

SHARE THIS ON

ചെന്നൈ: അനധികൃത സ്വത്തു സമ്ബാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയില്‍ അടച്ചതോടെ ജയില്‍ മോചനം ഉടന്‍ ഉണ്ടാകുമെന്നു അഭിഭാഷകന്‍ വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വര്‍ഷം തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും.

ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബംഗ്ലൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ശശികലയുടെ അഭിഭാഷകന്‍ അടച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.

പയസ് ഗാര്‍ഡനിലെ ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കള്‍ മാസങ്ങള്‍ക്ക് മുമ്ബാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹൈദരാബാദില്‍ ഉള്‍പ്പടെയുള്ള ബിനാമി കമ്ബനികളും കണ്ടുകെട്ടിയിരുന്നു. ശശികല പുറത്തിറങ്ങേണ്ടത് തമിഴ്നാട്ടിലെ ജനങ്ങളുടെ ആവശ്യമാണെന്നും ജനുവരിയില്‍ തന്നെ മോചിതയാകുമെന്നും മന്നാര്‍ഗുഡി കുടുംബം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!