KSDLIVENEWS

Real news for everyone

കണ്ണൂർ വിമാനത്താവളത്തിൽ 470 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ

SHARE THIS ON

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 24 ലക്ഷം രൂപ വിലമതിക്കുന്ന 470 ഗ്രാം സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍. വടകര അഴിയൂര്‍ സ്വദേശി സനില്‍ ആബിദാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വര്‍ണ മിശ്രിതം പ്ലാസ്റ്റിക് ജാറിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയിരുന്നു.

മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 423 ഗ്രാം സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശിയായ അബ്ദുല്‍ സനാഫ് എന്നയാളാണ് കസ്റ്റംസിന്റെ പിടിയിലായത്. 76 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കോഴിക്കോട് കക്കട്ടില്‍ സ്വദേശി അബ്ദുല്‍ റഹീം എന്നയാളും അടുത്തിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടിയിലായിരുന്നു.

തിരുവനന്തപുരത്തിനും കരിപ്പൂരിനും പിന്നാലെ കണ്ണൂര്‍ വിമാനത്താവളവും സ്വര്‍ണക്കടത്ത് കേന്ദ്രമായി മാറുന്നുവെന്നാണ് സമീപകാലത്തെ ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!