തെലങ്കാനയിൽ പൂജ ഭട്ട്, മഹാരാഷ്ട്രയിൽ റിയ സെൻ; രാഹുലിനൊപ്പം ചേർന്ന് ബോളിവുഡ് താരങ്ങൾ

മുംബൈ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി ബോളിവുഡ് നടി റിയ സെൻ. നിലവിൽ മഹാരാഷ്ട്രയിലാണ് ജോഡോ യാത്ര തുടരുന്നത്. അകോള ജില്ലയിലെ പാറ്റുരിൽവച്ചാണ് നടി രാഹുലിനൊപ്പം പദയാത്രയിൽ ചേർന്നത്. ഇതിന്റെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
രാഹുൽഗാന്ധിക്കൊപ്പം നടി റിയ സെൻ (Photo: Twitter/ @INCIndia)
കോൺഗ്രസിന്റെ ട്വിറ്റർ പേജിലും വിഡിയോയും ചിത്രങ്ങളും നിറഞ്ഞിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും പദയാത്ര ഐക്യത്തിന്റെ പ്രതീകമാണെന്നും 41കാരിയായ നടി കുറിച്ചു.

