വണ്ടിയുടെ നിറം മാറ്റിയുള്ള ഫുട്ബോള്‍ ആരാധന വേണ്ട, പണിതരാന്‍ എം.വി.ഡി. റെഡിയാണ്

ഒതുക്കുങ്ങല്‍: നിങ്ങളൊരു കനത്ത ഫുട്ബോള്‍ ആരാധകനാകാം. ഇത് ലോകകപ്പിന്റെ ആവേശമുഹൂര്ത്തവുമാണ്. പക്ഷേ, ആരാധന മൂത്ത് വാഹനത്തിന്റെ നിറം മാറ്റി റോഡിലിറങ്ങിയാല്‍ കളി മാറും. വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ നിറത്തിലുള്ള പെയിന്റടിച്ച് റോഡിലിറക്കുന്നത് പതിവായതോടെയാണ് അധികൃതരുടെ നടപടി.
അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു

