മുംബൈയിൽ മെഴ്സിഡെസ് ബെൻസിടിച്ച് ഡെലിവറി ബോയ് മരിച്ചു ; സഹായം വാഗ് ദാനം ചെയ്ത് സോനു സൂദ്

മുംബൈ: ഭക്ഷ്യവിതരണ കമ്ബനിയിലെ ഡെലിവറി ബോയ് മെഴ്സിഡെസ് ബെന്‍സിടിച്ച് മരിച്ചു. ഒഷിവാരയില്‍ വെച്ചാണ് സംഭവമുണ്ടായത്. വാഹനത്തിന്‍െറ ഡ്രൈവര്‍ അറസ്റ്റിലായി.
അമിത വേഗതയില്‍ വന്ന വാഹനം നിയന്ത്രണം തെറ്റി സ്കൂട്ടറിലിടിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ ബോളിവുഡ് നടന് സോനു സൂദ് സഹായം വാഗ്ദാനം ചെയ്തു. അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തെ ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു .

