KSDLIVENEWS

Real news for everyone

തൃശൂര്‍ പൂരമല്ല, കുറച്ച്‌ മനുഷ്യത്വമാണ് വേണ്ടത്; അഭിപ്രായം തുറന്നുപറഞ്ഞ് പാര്‍വതി

SHARE THIS ON

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരമല്ല, അല്‍പം മനുഷ്യത്വമാണ് വേണ്ടതെന്ന് നടി പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത്‌ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.’-എന്നാണ് പാര്‍വതി കുറിച്ചിരിക്കുന്നത്. തൃശൂര്‍പൂരം വേണ്ട എന്ന ഹാഷ്ടാഗും നടി ഉപയോഗിച്ചിട്ടുണ്ട്.

ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ -ഇങ്ങനെയായിരുന്നു മാദ്ധ്യമപ്രവര്‍ത്തകയുടെ കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!