അറ്റ്ലസ് കാരുണ്യത്തിൻറെ കൈത്താങ്ങ് പദ്ധതി ഉത്ഘാടനവും അനുമോദനവും നാളെ

ആലംപാടി: ജീവ കാരുണ്യ പ്രവർത്തന രംഗത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യവുമായി മുന്നേറുന്ന ജില്ലയിലെ പ്രമുഖ ക്ലബായ അറ്റ്ലസ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അറ്റ്ലസ് കാരുണ്യത്തിൻറെ കൈത്താങ്ങ് പദ്ധതിയുടെ ഉത്ഘാടനവും കോവിഡ് സേവന രംഗത്തും കോവിഡ് ബാധിച്ചു മരണപ്പെട്ട ആളുകളെ പരിപാലിക്കുന്ന മേഖലയിലും നിസ്തുല്യ സേവനങ്ങൾ ചെയ്തു വരുന്ന അറ്റ്ലസ് സ്റ്റാർ വൈസ് പ്രസിടെണ്ട് കൂടിയായ അബൂബക്കർ കരുമാനത്തിനുള്ള അനുമോദനവും നാളെ വൈകുന്നേരം ആലംപാടി അറ്റ്ലസ് സ്റ്റാർ ക്ലബ് പരിസരത്തു നടക്കും.
ക്ലബ് പ്രസിടെണ്ട്അബ്ദുല്ല ഖത്തർൻറെ അധ്യക്ഷതയിൽ ചെങ്കള പഞ്ചായത്ത് പ്രസിടെണ്ട് ഖാദർ ബദ്രിയ ഉത്ഘാടനം ചെയ്യും. വാർഡ് മെമ്പർ ഫരീദ അബൂബക്കർ,അറ്റ്ലസ് ഇന്റർനാഷണൽ പ്രസിടെണ്ട് സിദ്ധീഖ് കുവൈത്,നൗഷാദ് പോലീസ്,അലി പ്ലാസ,ഇർഫാൻ ഉമ്മർ,അഷ്റഫ് നാൽത്തട്ക്ക,ഹാരിസ് ബെടി,ഖലീൽ അസ്അദി തുടങ്ങിയവർ സംബന്ധിക്കും.

