റോട്ടറി ക്ലബ്ബ് കോവിഡ് പ്രതിരോധ സൗജന്യ വാക്സിനേഷൻ മെഗാ ക്യാമ്പ് നടത്തി

കാസർകോട് : കോവിഡ് പ്രതിരോധിക്കുന്നതിന് കൂഢ ശ്രീ ഗോപാലകൃഷ്ണ ഹൈ സ്കൂളിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി . സംസ്ഥാന ആരോഗ്യ വകുപ്പ് , കാസർകോട് റോട്ടറി ക്ലബ്ബ് , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ , രാംദാസ് നഗർ കാസർകോട് സേവാഭാരതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പിൽ 45 വയസിനു മുകളിൽ പ്രായമുള്ള അഞ്ഞൂറോളം പേർ വാക്സിനേഷൻ എടുത്തു . സംഘ ചാലക് കെ ടി കാമത്ത് ഉദ്ഘാടനം ചെയ്തു . റോട്ടറി അസിസ്റ്റന്റ് ഗവർണർ ടി . പി യൂസഫ് , ക്ലബ് പ്രസിഡണ്ട് ഡോ . സി എച്ച് ജനാർദ്ദന നായക് , ഐ എം എ പ്രസിഡണ്ട് ഡോ . ബി നാരായണ നായക്ക് , നിയുക്ത റോട്ടറി പ്രസിഡണ്ട് നാഗേഷ് , കെ സർവ്വ മംഗള റാവു , മനീഷ് , ക്ലബ് സെക്രട്ടറി അശോകൻ കുണിയേരി , രൂപശ്രീ , ജൂനിയർ ഹെൽത്ത് നേഴ്സസ് അമ്പിളി , അനുഹിത , സൗമ്യ , വൈ കെ . ജയന്തി , സേവാ ഭാരതി സെക്രട്ടറി ഉമേശ് , സുനിൽ പ്രസംഗിച്ചു

