യുഡിഎഫ് പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും; ചെന്നിത്തല

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടാല്‍ പ്രതിപക്ഷനേതാവെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലേക്ക് വരണമോ എന്ന് തീരുമാനിക്കേണ്ടത് ചെറിയാന് ഫിലിപ്പാണെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്ഏറ്റെടുക്കും; ചെന്നിത്തല https://ksdlivenews.com ത്തനത്തിനൊപ്പം പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ കൂടി വിലയിരുത്തലാണെന്ന് തിരഞ്ഞെടുപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മെഷീനില്‍ ഇരിക്കുന്ന വോട്ടിനെ അടിസ്ഥാനമാക്കി കൂടുതല്‍ അവകാശവാദം ഉന്നയിക്കുന്നില്ല. ചെറിയാന്ഫിലിപ്പിനോട് സിപിഎം മോശമായാണ് പെരുമാറിയത്. കോണ്‍ഗ്രസിലേക്ക് തിരികെ വരണമോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പോസ്റ്റല്വോട്ടിനെ സംബന്ധിച്ചുള്ള പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. വ്യക്തവരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

