KSDLIVENEWS

Real news for everyone

മേല്പറമ്പ് കളനാട്ടെ വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ ഒരു വർഷത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു

SHARE THIS ON

മേൽപറമ്പ്‌ : കളനാട്ടെ വീടുകളിൽനിന്ന്‌ സ്വർണവും പണവും കവർന്ന കേസിൽ പ്രതികളായ തിരുവനന്തപുരം സ്വദേശികളെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു.
വിവിധ ജില്ലകളിൽ കവർച്ചാകേസുകളിൽ പ്രതികളായ വർക്കല കനാൽ പുറമ്പോക്ക് ചാലുവിള റോഡ് പുതവൽപുത്തൻ മഠത്തിൽ മണികണ്ഠൻ (വർക്കല മണികണ്ഠൻ–52), ചിറയൻകീഴ് പെരുമ്പൂഴി പൂയയിൽ ഹൗസിൽ നസീർ (55), ചിറയൻകീഴ് കിഴുവലം മുദാപുരം കൊട്ടാരത്തിൽ വീട്ടിൽ അനിൽദാസ് (49) എന്നിവരാണ്‌ ഒരുവർഷത്തിന്‌ ശേഷം പിടിയിലായത്‌. മേൽപറമ്പ്‌ സിഐ ടി ഉത്തംദാസ്, എസ്ഐ അനുരൂപ്, സിനിയർ സിവിൽ പൊലീസ് ഓഫീസർ സുഭാഷ് എന്നിവർ പാലക്കാട് കോടതിയുടെ അനുമതിയോടെയാണ്‌ അറസ്റ്റ് ചെയ്തത്.
2022 ഏപ്രിൽ 9നും 10നും ഇടയിൽ കളനാട് അയ്യങ്കോൽ ഫാത്തിമ പാലസിലെ ഹബീബ് റഹ്മാന്റെയും സമീപത്തെ സഹോദരിയുടെയും വീടുകളിൽനിന്നായി ഒമ്പതുപവൻ സ്വർണവും 74,000 രൂപയുമാണ് കവർന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!