KSDLIVENEWS

Real news for everyone

പാത ഇരട്ടിപ്പിക്കല്‍ : പരശുറാമും, ജനശതാബ്ദിയും റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തില്‍

SHARE THIS ON

കോട്ടയം ചിങ്ങവനം (Kottayam – Chingavanam) റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികളുടെ ഭാഗമായി മലബാറിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കിയതോടെ (Train Cancelled) യാത്രക്കാ‍ര്‍ ദുരിതത്തില്‍. ഇന്ന് മുതല്‍ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും. ഷൊര്‍ണൂര്‍ വരെയെങ്കിലും ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ അടിയന്തര നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കോട്ടയത്തിന് സമീപം റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരില്‍ ഇത്രയും ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. മംഗളൂരുവില്‍ നിന്ന് നാഗര്‍കോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് നാളെ മുതല്‍ 28 വരെയും നാഗര്‍കോവില്‍ മംഗളൂരു പരശുറാം മറ്റന്നാള്‍ മുതല്‍ 29 വരെയുമാണ് റദ്ദാക്കിയത്.

കണ്ണൂര്‍, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയ ട്രെയിനുകളില്‍ പ്രധാനപ്പെട്ടതാണ്. മലബാറിലെ യാത്രക്കാരെയാണ് ട്രെയിന്‍ റദ്ദാക്കല്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഷൊര്‍ണൂരിനും മംഗളൂരുവിനും ഇടയില്‍ പരശുറാം എക്സ്പ്രസും കണ്ണൂ‍ര്‍ എറണാകുളം റൂട്ടില്‍ മാത്രമായി ജനശതാബ്ദിയും ഓടിച്ച്‌ ട്രെയിന്‍ ക്രമീകരണം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ച്‌ വര്‍ധിപ്പിച്ചും യാത്രാക്ലേശം കുറക്കാം. പൂര്‍ണമായും റദ്ദാക്കിയിരുന്ന സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് ഷൊര്‍ണൂര്‍ വരെ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. സമാന സജ്ജീകരണങ്ങളായില്ലെങ്കില്‍ മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ ദുരിതം വരും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്.
കൂളിമാട് പാലം: ‘ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലെ നൈമിഷികമായ വീഴ്ചയാണ് അപകടകാരണം’ KIFB


കോഴിക്കോട്: കൂളിമാട് പാലം അപകടത്തിന് (Bridge Collapsed) കാരണം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാറാണെന്ന വിശദീകരണവുമായി കിഫ്ബി(KIIFB). ഗര്‍ഡറുകള്‍ തൃപ്തികരമാംവിധം ഉറപ്പുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കിഫ്ബി വ്യക്തമാക്കി. ‘നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തില്‍ മനസിലായിട്ടുള്ളത്. യഥാര്‍ഥകാരണം ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകള്‍ക്കുണ്ടായ യന്ത്രത്തകരാറാണ് എന്നാണ് പ്രഥമദൃഷ്ട്യ മനസിലായിട്ടുള്ളത്’- ഫേസ്ബുക്ക് പോസ്റ്റില്‍ കിഫ്ബി വ്യക്തമാക്കുന്നു.

കോഴിക്കോട്: കൂളിമാട് പാലം അപകടത്തിന് (Bridge Collapsed) കാരണം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രത്തകരാറാണെന്ന വിശദീകരണവുമായി കിഫ്ബി(KIIFB). ഗര്‍ഡറുകള്‍ തൃപ്തികരമാംവിധം ഉറപ്പുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കിഫ്ബി വ്യക്തമാക്കി. ‘നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തില്‍ മനസിലായിട്ടുള്ളത്. യഥാര്‍ഥകാരണം ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകള്‍ക്കുണ്ടായ യന്ത്രത്തകരാറാണ് എന്നാണ് പ്രഥമദൃഷ്ട്യ മനസിലായിട്ടുള്ളത്’- ഫേസ്ബുക്ക് പോസ്റ്റില്‍ കിഫ്ബി വ്യക്തമാക്കുന്നു.

അപകടത്തിന്റെ് കാരണങ്ങളെക്കുറിച്ച്‌ വിശദമാക്കാം.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാര്‍. 2019 മാര്‍ച്ച്‌ ഏഴിനാണ് പാലം നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതനുസരിച്ച്‌ ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂര്‍ത്തിയായി. സൂപ്പര്‍ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നിര്‍മാണ പുരോഗതി എഴുപത്തെട്ട് ശതമാനമാണ്. സൈറ്റില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗര്‍ഡറുകളുടെ നിര്‍മാണം. താല്‍ക്കാലിക താങ്ങും ട്രസും നല്‍കി പിയര്‍ ക്യാപിന്റെ മധ്യത്തിലായാണ് ഗര്‍ഡറുകള്‍ നിര്‍മിച്ചത്. തൊണ്ണൂറ് മെട്രിക് ടണ്‍ ആണ് ഓരോ ഗര്‍ഡറിന്റെയും ഏകദേശഭാരം. ആദ്യ ഘട്ട സ്‌ട്രെസിങ്ങിനു ശേഷം ഓരോ ഗര്‍ഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും. കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗര്‍ഡറുകളെ 100-150മെട്രിക് ടണ്‍ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച്‌ തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയര്‍ത്തും. മെയ് 16ന് മൂന്നാം ഗര്‍ഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച്‌ യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. ഈ രണ്ടു ഹൈഡ്രോളിക് ജാക്കുകളുടെയും ചലനങ്ങള്‍ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിലെ താഴ്ത്തല്‍ പൂര്‍ത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റണ്‍ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ രണ്ടാം ഗര്‍ഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗര്‍ഡര്‍ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗര്‍ഡറിന്റെ മേല്‍ പതിച്ചു. ഈ ആഘാതത്തെ തുടര്‍ന്ന് ഒന്നാം ഗര്‍ഡര്‍ പുഴയിലേക്ക് വീഴുകയും ചെയ്തു.

‘അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചത്. അല്ലാതെ ഗര്‍ഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണ്’- എന്ന് പറഞ്ഞാണ് കിഫ്ബിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

കൂളിമാട് പാലം തകര്‍ന്ന വിഷയത്തില്‍ കിഫ്ബിയുടെ ന്യായീകരണത്തിനെതിരായ വിമര്‍ശനങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!