നടി അക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വീണ്ടും വാദം തുടരും

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഇന്ന് വീണ്ടും വാദം തുടരും.ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ത്ത വിവരം ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും .
നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തോട് വാദത്തിനിടയില്‍ കോടതി നിര്‍ദ്ധേശിച്ചിരുന്നു. കേസ് ഡയറി അടക്കമുള്ള ദിലീപിനെതിരെയുള്ള തെളിവുകള്‍ ഇന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. പ്രോസിക്യൂഷന്‍ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയാങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കത്തതിനാല്‍ ഇന്നും പ്രോസിക്യൂഷന്‍ വാദമായിരിക്കും ആദ്യം. പ്രോസിക്യൂഷന്‍ വാദങ്ങളും തെളിവുകളും പുതിയതല്ലെന്നും മുന്‍പ് ഉണ്ടായിരുന്നത് മാത്രമെന്നും പ്രതിഭാഗം ഇന്ന് മറുവാദം ഉന്നയിക്കും.കേസിലെ ചില തെളിവുകള്‍ പോലും കെട്ടിച്ചമച്ചതാണെന്ന് നേരത്തെ ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു.
രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന പ്രോസിക്യൂഷന്‍ ആരോപണത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നുo പ്രോസിക്യൂഷന് ഇന്ന് കോടതിയെ അറിയിക്കേണ്ടി വരും. പ്രതികള്‍ തെളിവ് നശിപ്പിച്ചതായി കേസിന്റെ തുടരന്വേഷണത്തില്‍ കണ്ടെത്തിയെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്ത് തെളിവ് നശിപ്പിച്ചതായി കണ്ടെത്തിയെന്നും ശരത്തിനെ പ്രതിചേര്‍ത്തെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തും.

