KSDLIVENEWS

Real news for everyone

ജി എസ് ടി നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനും, സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരം; സുപ്രിംകോടതി

SHARE THIS ON

ജിഎസ് ടി സംബന്ധിച്ച നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനും, സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരമെന്ന് സുപ്രിംകോടതി. ജിഎസ് ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമല്ലെന്നും, ഉപദേശത്തിന്റെ മൂല്യം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ ജിഎസ് ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ ബാധകമാക്കിയാല്‍ രാജ്യത്തെ സഹകരണ ഫെഡറല്‍ ഘടനയെ ബാധിക്കും. ഗുജറാത്ത് ഹൈക്കോടതിയുടെ ഒരു വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ശ്രദ്ധേയമായ വിധി.

ജിഎസ് ടി യുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ഇന്ത്യ സഹകരണ ഫെഡറല്‍ സംവിധാനത്തില്‍ അധിഷ്ഠിതമായ രാജ്യമാണ്. നികുതി വിഷയങ്ങളില്‍ നിയമനിര്‍മാണത്തിന് പാര്‍ലമെന്റിനും, നിയമസഭകള്‍ക്കും ഒരു
പോലെ അധികാരമുണ്ട്. ജിഎസ് ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ ബാധകമാക്കിയാല്‍ രാജ്യത്തെ സഹകരണ ഫെഡറല്‍ ഘടനയെ ബാധിക്കും.

മാത്രമല്ല, ജിഎസ് ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് ഉപദേശത്തിന്റെ മൂല്യം മാത്രമേ നല്‍കാന്‍ കഴിയുകയുള്ളു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിയമങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള വ്യവസ്ഥകള്‍ 2017ലെ ജിഎസ് ടി നിയമത്തിലില്ല. അത്തരം സാഹചര്യങ്ങളില്‍ ജിഎസ് ടി കൗണ്‍സിലിന് യോജിപ്പിന്റെ വഴിയിലൂടെ നീങ്ങി പ്രായോഗികമായ പരിഹാരം ഉപദേശിക്കാന്‍ കഴിയുമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!