KSDLIVENEWS

Real news for everyone

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടി; സിഐ ഉള്‍പ്പെടെ നാലു പേര്‍ക്ക് സസ്‌പെന്‍ഷന്‍

SHARE THIS ON

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ എല്‍എല്‍ബി പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ച സിഐയ്ക്കു സസ്‌പെന്‍ഷന്‍. പൊലീസ് ട്രെയിനിങ് കോളജ് സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്.ആദര്‍ശിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയ ആദര്‍ശ് കോപ്പിയടിച്ചതായി ട്രയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലോ അക്കാദമിയിലെ ഈവനിങ് കോഴ്‌സ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ആദര്‍ശ് ഉള്‍പ്പെടെ നാലു പേരെയാണ് സ്‌ക്വാഡ് പിടികൂടിയത്.

ലോ അക്കാദമിയും പരീക്ഷാ സ്‌ക്വാഡും കോപ്പിയടി സ്ഥിരീകരിച്ചെന്നാണു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പബ്ലിക് ഇന്റര്‍നാഷനല്‍ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിടെയായിരുന്നു സ്‌ക്വാഡ് എത്തിയത്. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഹാളില്‍ നിന്നാണ് നാലു പേര്‍ പിടിയിലായത്. കോപ്പിയടിക്കാന്‍ ഉപയോഗിച്ച ബുക്കും കണ്ടെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!