KSDLIVENEWS

Real news for everyone

ശക്തമായ മഴക്കിടയിലും കാസർകോട് ജില്ലയിൽ പരക്കെ മോഷണം

SHARE THIS ON

കാഞ്ഞങ്ങാട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണങ്ങളാണ് നടന്നിരിക്കുന്നത്.കനത്ത മഴയുടെ മറവിലാണ് ജില്ലയിൽ മോഷണവും വ്യാപകമാവുന്നത്,ചൊവ്വാഴ്ച രാത്രി നിരവധി മോശനങ്ങൾ നടന്നു,പ്രധാനമായും വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു.



കാസർകോട് നഗരത്തിലെ മെഡിക്കൽ സ്റ്റോറിലും ബദിയഡുക്കയിലും കവർച്ചകൾ നടന്നു.ബദിയഡുക്കയിൽ മോഷണം തടയുന്നതിനിടെ സുരക്ഷാ ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഇതിനുപുറമേ നിർത്തിയിട്ടിരുന്ന ബസുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ട് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ രാത്രിയിൽ മരവടികൊണ്ട് തലയ്ക്കടിച്ച് മോഷണം നടത്തിയിരുന്നു.



ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ ജില്ലയിൽ മറ്റിടങ്ങളിലും മോഷണം കൂടുന്നത്.നീതി മെഡിക്കൽ സ്റ്റോറിൽനിന്ന് 13,500 രൂപ കവർന്നു,കാസർകോട് എം.ജി. റോഡിൽ എൽ.ഐ.സി. ഓഫീസിന് എതിർഭാഗത്ത് പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിൽനിന്ന് 13,500 രൂപ കവർന്നു. ബുധനാഴ്ച രാവിലെ ജീവനക്കാർ മെഡിക്കൽ സ്റ്റോർ തുറക്കാനെത്തിയപ്പോഴാണ് മുൻവശത്തെ ഷട്ടറിന്റെ താഴ് പൊളിച്ചനിലയിൽ കാണുന്നത്.



ഉള്ളിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടനിലയിലായിരുന്നു. മേശവലിപ്പിനുള്ളിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.കാസർകോട് പോലീസും വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തി. കാസർകോട് പബ്ലിക് സർവന്റ്സ്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലാണ് നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത്. സെക്രട്ടറി രാഘവൻ ബെള്ളിപ്പാടിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.



തട്ടുകടകളിലും മോഷണംബദിയഡുക്ക പള്ളത്തടുക്കക്ക് സമീപത്തെ രണ്ട് തട്ടുകടകളിലും മോഷണം നടന്നു. തട്ടുകടയ്ക്കുള്ളിൽ സൂക്ഷിച്ച പണമടങ്ങിയ പെട്ടിയാണ് മോഷണംപോയത്. 3000 രൂപ മോഷണംപോയതായാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. ബീജന്തടുക്ക പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ബസുകളിലും മോഷണശ്രമം നടന്നതായി പരാതിയുണ്ട്. സുരക്ഷാ ജീവനക്കാരനെ അക്രമിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു



ബദിയഡുക്ക : ഗാരേജിലെ കവർച്ചശ്രമം തടഞ്ഞ സുരക്ഷാ ജീവനക്കാരനെ അക്രമിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ബദിയടുക്ക മുകളിലെ ബസാറിൽ പ്രവർത്തിക്കുന്ന ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള മുത്തപ്പൻ ഓട്ടോവർക്സിലാണ് മോഷണശ്രമം നടന്നത്. നേപ്പാൾ സ്വദേശിയായ റാം ബഹാദൂറിനെയാണ് അക്രമിച്ചത്. ബുധനാഴ്ച പുലർച്ചെ 1.45-നാണ് സംഭവം. ഗാരേജിന്റെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് റാം ബഹാദൂർ എത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. ഷട്ടർ കുത്തിത്തുറക്കാൻ ശ്രമിച്ച ഇരുമ്പ് ദണ്ഡ് വലിച്ചെറിയുന്നതിനിടെയാണ് റാം ബഹദൂറിന് പരിക്കേറ്റതെന്ന് ബദിയഡുക്ക പോലീസ് അറിയിച്ചു.

പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ആദൂർ : കവർച്ചക്കേസിലെ പ്രതി ചിറ്റാരിക്കൽ അറക്കാട്ട് തയ്യേനിയിലെ തോമസി (തൊമ്മൻ)നെ ആദൂർ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. തോമസിനെ കൂടുതൽ ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ കിട്ടുന്നതിന് പോലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.ആദൂർ പഞ്ചക്കടവ് ജുമാമസ്ജിദിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസിലും ആദൂർ പള്ളത്തെ ഹസൈനാറിന്റെ കട കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലും പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!