KSDLIVENEWS

Real news for everyone

ഗൂഢാലോചനാ കേസ് റദ്ദാക്കണം; സ്വപ്ന സുരേഷിന്റെ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

SHARE THIS ON

കൊച്ചി: വ്യാജരേഖ ചമയ്ക്കല്‍,ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുക.

ഗൂഢാലോചനയില്‍ പങ്കാളിയായ ആളിന്റെ മൊഴി തന്നെ സ്വപ്നയ്‌ക്കെതിരെ തെളിവായുണ്ടെന്നാണ് പ്രോസിക്യുഷന് കോടതിയെ അറിയിച്ചത്. ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത് യാതൊരു തെളിവുമില്ലാതെയാണെന്നാണ് സ്വപ്നയുടെ വാദം.പാലക്കാട്, തിരുവനന്തപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം.

തിരുവനന്തപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരുന്നത്. എന്നാല്‍ അന്വേഷണ സംഘം പിന്നീട് വ്യാജരേഖ ചമയ്ക്കലടക്കമുള്ള വകുപ്പുകള്‍ കൂട്ടി ചേര്‍ത്തതായി സ്വപ്ന കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!