KSDLIVENEWS

Real news for everyone

നെല്ലിക്കട്ടയിലെ പൊതുമരാമത്ത് സ്ഥലത്ത് നിന്നും മൂന്നരലക്ഷത്തിന്റെ മരങ്ങള്‍ മോഷ്ടിച്ചു; 15 കാറ്റാടി മരങ്ങളും 8 അക്കേഷ്യാ മരങ്ങളുമാണ് കടത്തിയത്

SHARE THIS ON

ബദിയടുക്ക: പൊതുസ്ഥലത്ത് നിന്ന് അക്കേഷ്യമരങ്ങളടക്കം വ്യാപകമായി മുറിച്ചുകടത്തുന്നു. കൂടുതലായും അക്കേഷ്യമരങ്ങളാണ് മുറിച്ചുകടത്തുന്നത്. തമിഴ്നാട്ടിലേക്കാണ് അക്കേഷ്യാ മരങ്ങളില്‍ ഏറെയും കടത്തിക്കൊണ്ടുപോകുന്നത്. പേപ്പര്‍ ആവശ്യത്തിനും മറ്റുമാണ് അക്കേഷ്യമരങ്ങള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മരങ്ങള്‍ക്ക് ആവശ്യം ഏറുകയാണ്.നെല്ലിക്കട്ട ഗുരുനഗറില്‍ പൊതുമരാമത്ത് സ്ഥലത്ത് നിന്നും മൂന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന വിവിധ വലിപ്പത്തിലുള്ള മരങ്ങള്‍ മുറിച്ചുകടത്തി. 15 കാറ്റാടി മരങ്ങളും 8 അക്കേഷ്യാ മരങ്ങളുമാണ് മുറിച്ചുകടത്തിയത്. പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ കാഞ്ഞങ്ങാട് ധൂമാവതി ക്ഷേത്രത്തിന് സമീപത്തെ മേധ അപ്പാര്‍ട്ടുമെന്റിലെ ദിലീപ് കുമാറിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!