KSDLIVENEWS

Real news for everyone

രൂക്ഷമായ വായു മലിനീകരണത്തിലമർന്ന് ഡൽഹി

SHARE THIS ON

ന്യൂ ഡല്‍ഹി: രാജ്യ തലസ്ഥാനം രൂക്ഷമായ വായു മലിനീകരണത്തിന്‍്റെ പിടിയില്‍. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാര്യമായ ഇടപ്പെടലുകള്‍ നടത്തുന്നുവെങ്കിലും വായു മലിനീകരണ തോത് കുറയുന്നതിന്‍്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല.

ഡല്‍ഹി അക്ഷര്‍ദാം, ഐടിഒ, ഗസിപൂര്‍, ലോദി റോഡ്, ആര്‍കെ പുരം പ്രദേശങ്ങളില്‍ വായു മലിനീകരണം ഏറെക്കുറെ പൂര്‍ണമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു- എഎന്‍ഐ റിപ്പോര്‍ട്ട്. പ്രഭാതസവാരി- സൈക്കിള്‍ സവാരിക്കാരെ കടുത്ത മൂടല്‍ മഞ്ഞും വായു മലിനീകരണവും ശരിയ്ക്കും വലയ്ക്കുന്നുണ്ടെന്ന സാക്ഷ്യപ്പെടുത്തലുകളുണ്ട്.പഞ്ചാബ്- ഹരിയാന സംസ്ഥാനങ്ങളിലെ വിളവെടുത്ത വയലുകളില്‍ തീയിട്ടതോടെയാണ് തലസ്ഥാന നഗരവും പരിസര മേഖലയും കടുത്ത വായു മലിനീകരണത്തിലകപ്പെട്ടത്.

ഇക്കാര്യത്തിലൊരു ശാശ്വത പരിഹാരം കാണണമെന്ന മുറവിളി ഉയരുന്നുവെങ്കിലും പരിഹരിക്കപ്പെടുന്നില്ല. കോവിഡ്- 19 വൈറസ് വ്യാപനം വഷളാകുന്നതിന് ഡല്‍ഹിയിലെ വായു മലിനീകരണം കാരണമാകുമെന്ന ആശങ്കയുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!