KSDLIVENEWS

Real news for everyone

വിമാനത്തിനുള്ളില്‍ പാമ്പ്, പരിഭ്രാന്തരായി നിലവിളിച്ച്‌ യാത്രക്കാര്‍, ആശങ്കയുടെ നിമിഷങ്ങള്‍

SHARE THIS ON

ന്യൂജേഴ്‌സി: ലാന്റിംഗിനിടെ യുനൈറ്റഡ് വിമാനത്തില്‍ പാമ്ബ്. വിമാനത്തിലെ യാത്രക്കാരാണ് പാമ്ബിനെ കണ്ടത്. പാമ്ബിനെ കണ്ടതോടെ ആളുകള്‍ പരിഭ്രാന്തരായി.ഫ്‌ളോറിഡയിലെ ടാംപ സിറ്റിയില്‍ നിന്ന് ന്യൂജേഴ്‌സിയിലേക്കുള്ള വിമാനത്തിലാണ് അപ്രതീക്ഷിതമായി പാമ്ബ് പ്രത്യക്ഷപ്പെട്ടത്. സംഭവം ഉടന്‍ തന്നെ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ വിവരമറിയിച്ചു. എയര്‍പോര്‍ട്ടിലെ വൈല്‍ഡ് ലൈഫ് ഓപ്പറേഷന്‍സ് സ്റ്റാഫും പോര്‍ട്ട് അതോറിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍മാരും ഉടന്‍ തന്നെ സ്ഥലത്തെത്തി. പാമ്ബിനെ പിടികൂടിയ ഇവര്‍ ഇതിനെ കാട്ടിലേക്ക് തുറന്നുവിട്ടതായാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ബിസിനസ് ക്ലാസിലെ യാത്രക്കാര്‍ പാമ്ബിനെ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പാമ്ബിനെ കണ്ട് യാത്രക്കാര്‍ നിലവിളിക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രയെ ബാധിച്ചില്ലെന്നും യുനൈറ്റഡ് വിമാന അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. പാമ്ബിനെ നീക്കം ചെയ്ത ശേഷം യാത്രക്കാര്‍ അവരുടെ ബാഗേജുകളുമായി ഇറങ്ങി. വിമാനത്തില്‍ മറ്റ് ഇഴജന്തുക്കള്‍ ഉണ്ടോ എന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

വിമാനത്തില്‍ കണ്ടെത്തിയ പാമ്ബ് ഉപദ്രവകാരിയല്ലെന്നാണ് ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയെ ഉദ്ധരിച്ച്‌ വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണയായി 18 മുതല്‍ 26 ഇഞ്ച് വരെ നീളമുള്ള ഈ പാമ്ബുകള്‍ മനുഷ്യരുമായോ വളര്‍ത്തുമൃഗങ്ങളുമായോ നേരിട്ടുള്ള സമ്ബര്‍ക്കം ഒഴിവാക്കുകയും അങ്ങോട്ട് ആക്രമിച്ചാല്‍ മാത്രം കടിക്കുകയും ചെയ്യും.

നേരത്തെ, ഫെബ്രുവരിയില്‍ മലേഷ്യയിലെ എയര്‍ഏഷ്യ വിമാനത്തില്‍ സമാനമായ സംഭവം നടന്നിരുന്നു. വിമാനം പറന്നുകൊണ്ടിരിക്കുന്നതിനിടെയാണ് യാത്രക്കാര്‍ പാമ്ബിനെ കണ്ടത്. വിമാനത്തിലുള്ളവര്‍ പകര്‍ത്തിയ വീഡിയോയില്‍ പാമ്ബ് യാത്രക്കാര്‍ക്ക് മുകളിലുള്ള ലൈറ്റിനുള്ളില്‍ ഉണ്ടെന്ന് വ്യക്തമായിരുന്നു.

അതേസമയം, 2016-ല്‍, മെക്സിക്കോയിലെ എയ്റോമെക്സിക്കോ വിമാനത്തില്‍ പറക്കുന്നതിനിടെ വിഷപാമ്ബിനെ കണ്ടെത്തിയിരുന്നു. വിമാനം മെക്‌സിക്കോ സിറ്റിയിലെത്തിയപ്പോള്‍ മുന്‍‌ഗണനാ ലാന്‍ഡിംഗ് ക്ലിയറന്‍സ് ലഭിച്ച ശേഷം വിമാനത്തില്‍ നിന്ന് ഇതിനെ പിടികൂടുകയായിരുന്നു.

: മദ്യപിച്ച്‌ ജീവനക്കാരന്റെ വിരലില്‍ കടിച്ച്‌ യാത്രക്കാരന്‍, അടിയന്തിരമായി താഴെയിറക്കി വിമാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!