KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് ; നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും ; വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന വാർഡ് അടിസ്ഥാനത്തിൽ

SHARE THIS ON

തിരുവനന്തപുരം •
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന നടക്കും.

വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സമയം നൽകിയാണ്‌ ജില്ലയിൽ സൂക്ഷ്മ പരിശോധന നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർഥിക്കും നിർദേശകനും ഏജന്റിനുംമാത്രമേ പരിശോധനാ ഹാളിലേക്ക്‌ പ്രവേശനം അനുവദിക്കൂവെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കലക്ടർ നവജോത് ഖോസ പറഞ്ഞു. രാവിലെ ഒമ്പത്‌ മുതലാണ് സൂക്ഷ്മ പരിശോധന.

ജില്ലാ പഞ്ചായത്തിന്റെ നാമനിർദേശ പത്രികകളുടെ പരിശോധന കലക്ടറുടെ ചേംബറിലും കോർപറേഷനിലെ ഒന്നുമുതൽ 25 വരെ വാർഡുകളിലെ സൂക്ഷ്മ പരിശോധന ജില്ലാ പ്ലാനിങ് ഓഫീസിലും 26 മുതൽ 50 വരെ വാർഡുകളിലേത് ജില്ലാ സപ്ലൈ ഓഫീസിലും 51 മുതൽ 75 വരെ ഡിവിഷനുകളിലേത് സബ് കലക്ടറുടെ ഓഫീസിലുമാണ് നടക്കുന്നത്.

76 മുതൽ 100 വരെ ഡിവിഷനുകളിലെ പരിശോധന പിഎംജിയിലെ തൊഴിൽ ഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫീസിലാണ് നടക്കുന്നത്. മുനിസിപ്പാലിറ്റികൾ, ബ്ലോക്ക്, പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിങ് ഓഫീസർമാരുടെ കാര്യാലയങ്ങളിൽ നടക്കും.

സൂക്ഷ്മ പരിശോധനയ്ക്കുശേഷം 23 വരെ സ്ഥാനാർഥിത്വം പിൻവലിക്കാൻ സമയമുണ്ട്. അതിനുശേഷമാകും അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!