തദ്ദേശ തെരഞ്ഞെടുപ്പ് ; ജില്ലയിൽ പത്രിക സമർപ്പിച്ചത് 1971 പേർ

കാസർഗോഡ് •
തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ബുധനാഴ്ച 1971 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 , ബ്ലോക്ക് തലത്തിൽ 169, നഗരസഭകളിൽ 218 ഉം പഞ്ചായത്തിൽ 1533 ഉം നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചത്
നഗരസഭകളിൽ പത്രിക സമർ
പ്പിച്ചവരുടെ എണ്ണം നീലേശ്വരം-52,കാഞ്ഞങ്ങാട്- 91,കാസർകോട്- 75 എന്നിങ്ങനെയാണ്. ബ്ലോക്ക് പഞ്ചായത്തിൽ നീലേശ്വരം- 41,കാഞ്ഞങ്ങാട്- 23,കാസർകോട്- 21,കാറഡുക്ക- 34,മഞ്ചേശ്വരം-26,പരപ്പ- 24 എന്നിങ്ങനെയും സമർപ്പിച്ചു.
പഞ്ചായത്തുകളിൽ ബളാൽ- 19,പനത്തടി- 24,കള്ളാർ- 38,കോടോംബേളൂർ-‐ 30, വെസ്റ്റ് എളേരി- 45,ഈസ്റ്റ് എളേരി- 26,കിനാനൂർ കരിന്തളം- 11, ചെറുവത്തൂർ-‐ 5, കയ്യൂർ ചീമേനി- 11,പടന്ന-20,പിലിക്കോട്- 28,തൃക്കരിപ്പൂർ- 52,വലിയപറമ്പ- 23, ബേഡഡുക്ക- 53,വെള്ളൂർ- 44,ദേലംപാടി- 89, കാറഡുക്ക- 30,കുംബഡാജെ- 26,കുറ്റിക്കോൽ- 48,മുളിയാർ- 46,ബദിയഡുക്ക- 30,ചെമ്മനാട്- 54,ചെങ്കള- 39,കുമ്പള- 66,മധൂർ- 21,മൊഗ്രാൽപുത്തൂർ- 61,എൻമകജെ- 60,മംഗൽപാടി- 34,മഞ്ചേശ്വരം-50,മീഞ്ച- 31,പൈവളിഗെ- 67,പുത്തിഗെ- 53,വോർക്കാടി- 20,അജാനൂർ- 74,മടിക്കൈ- 41,പള്ളിക്കര- 61,പുല്ലൂർപെരിയ- 8,ഉദുമ- 95.

