സ്വപ്നയുടെ പേരിൽ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ഋഷിരാജ് സിങ്

കൊച്ചി: സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദ സന്ദേശം പുറത്തുവന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. .ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു ശബ്ദ സന്ദേശത്തില്‍ സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നത്. ഒരു വാര്‍ത്താ പോര്‍ട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയ്‌ക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞു.തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്.പ്രചരിക്കുന്ന സന്ദേശം സ്വപ്‌ന സുരേഷിന്റേതാണെങ്കില്‍ എങ്ങനെ ഇത്തരത്തിലൊരു സന്ദേശം റെക്കോര്‍ഡ് ചെയ്‌തെന്നും ആരാണിതിന് പിന്നിലെന്നുമാണ് അന്വേഷിച്ച് ഉത്തരം കണ്ടത്തേണ്ടത്.

