KSDLIVENEWS

Real news for everyone

ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാർക്ക് കോവിഡ് ; സൽമാൻഖാനും കുടുംബവും ക്വാറന്റൈനിൽ

SHARE THIS ON

മുംബൈ: ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഹോം ക്വാറന്റയിനില്‍. താനും വീട്ടുകാരും 14 ദിവസം ക്വാറന്റയിനില്‍ ആയിരിക്കുമെന്നും ജീവനക്കാരെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സല്‍മാന്‍ അറിയിച്ചു. പിതാവ് സലിംഖാന്റെയും മാതാവ് സല്‍മ ഖാന്റെയും വിവാഹ വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. നിലവില സാഹചര്യത്തില്‍ അത് ഒഴിവാക്കി. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സല്‍മാന്‍ ഖാനും കുടുംബവും മുംബൈ പനവേലിലെ ഫാംഹൗസിലാണ് താമസം. ലോക്ഡൗണ്‍ കാലത്ത് കൃഷിയിലായിരുന്നു ശ്രദ്ധ. അവിടെ വെച്ച്‌ കൊറോണ ബോധവല്‍ക്കരണ വീഡിയോയും പാട്ടുകളും താരം റിലീസ് ചെയ്തിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഒരു വീഡിയോയില്‍ അഭിനയിച്ചിരുന്നു. ആ വീഡിയോ ചിത്രീകരിച്ചത് ഫാം ഹൗസിനുള്ളിലായിരുന്നു. നടി കുറച്ചുദിവസം ഫാംഹൗസില്‍ ഉണ്ടായിരുന്നു. പ്രഭുദേവ സംവിധാനം ചെയ്ത രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായിയിലാണ് താരം അവസാനം അഭിനയിച്ചത്. ദിഷാ പട്ടാണിയും രണ്‍ദീപ് ഹൂഡയുമാണ് മറ്റ് താരങ്ങള്‍. ഈദിന് റിലീസ് തീരുമാനിച്ചതായിരുന്നെങ്കിലും കോവിഡ് കാരണം ചിത്രീകരണം നിലച്ചു. അങ്ങനെ റിലീസും നീണ്ടുപോയി. ബിഗ് ബോസിന്റെ 14ാം സീസണിന്റെ അവതാരകനായിരുന്നു. ക്വാറന്റയിനിലായതോടെ താരം പങ്കെടുക്കുന്ന ആഴ്ച അവസാനത്തെ എപ്പിസോഡിന്റെ ചിത്രീകരണം നീണ്ടുപോകും. വലിയ തുകയാണ് ഷോയ്ക്ക് താരം പ്രതിഫലം വാങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!