KSDLIVENEWS

Real news for everyone

കോവിഡിനെ പ്രതിരോധിക്കാന്‍ കോവിഡ് ടെസ്റ്റ് ചാലഞ്ച്; ആദ്യ ദിനത്തിൽ ജില്ലാ കളക്ടറെ ചാലഞ്ച് ചെയ്തു

SHARE THIS ON

കാസർഗോഡ് : കോവിഡിനെ പ്രതിരോധിക്കാന്‍ കോവിഡ് ടെസ്റ്റ് ചാലഞ്ച് ക്യാമ്പയിന്‍. ജില്ലാ തല ഐ ഇ സി കോര്‍ഡിനേഷൻ കമ്മിറ്റിയാണ് കോവിഡ് ടെസ്റ്റ് ചാലഞ്ച് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന കോവിഡ് ടെസ്റ്റ് ചാലഞ്ചില്‍ ആദ്യ ദിനം ആന്റിജന്‍ ടെസ്റ്റ് നടത്തിയ എ ഡി എം എന്‍ ദേവിദാസ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിനെ ചാലഞ്ച് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും ചലഞ്ച് ഏറ്റെടുക്കുമെന്നാണ് കരുതുന്നത് . ടെസ്റ്റ് നിരക്ക് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് ടെസ്റ്റ് ചാലഞ്ചിന് കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്കും കോവിഡ് ടെസ്റ്റ് ചാലഞ്ചില്‍ പങ്കാളികളാകാം. ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്ന ഫോട്ടോ കോവിഡ് ടെസ്റ്റ് ചാലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചാലഞ്ചിന്റെ ഭാഗമാകാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!