യു.ഡി.എഫ്.-എൽ.ഡി.എഫ്. സംഘർഷം: മുന്നൂറോളം പേർക്കെതിരേ കേസെടുത്തു

ബദിയഡുക്ക: യു.ഡി.എഫ്. പ്രവർത്തകർ ബദിയഡുക്കയിൽ നടത്തിയ ആഹ്ളാദപ്രകടനം സംഘർഷത്തിൽ കലാശിച്ചു. പ്രകടനത്തിനിടയിൽ സി.പിഎം. ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ പടക്കം എറിഞ്ഞെന്ന് ആരോപിച്ച് എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടംകൂടിയതിനും ലഹളയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പടക്കംപൊട്ടിച്ചതിനുമാണ് നൂറ്റിയൻപതോളം യു.ഡി.എഫ്. പ്രവർത്തകർക്കെതിരേ ബദിയഡുക്ക പോലീസ് കേസെടുത്തത്. പോലീസ് സ്റ്റേഷനു സമീപം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർഗതടസ്സം സൃഷ്ടിച്ച് കൂട്ടംകൂടിയതിന് നൂറ്റിമുപ്പതോളം സി.പി.എം. പ്രവർത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്.

