തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ തിങ്കളാഴ്ച
അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 28, 30 തീയതികളിൽ

കാസർഗോഡ് • തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ആദ്യ അംഗം അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കുമുന്നിൽ സത്യപ്രതിജ്ഞ ചെയ്യും.
ഗ്രാമപ്പഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ബ്ലോക്ക് പഞ്ചായത്തുകളിൽ അസി. ഡെവലപ്മെന്റ് കമ്മിഷണർമാരും നഗരസഭകളിൽ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തിൽ കളക്ടറുമാണ് ആവശ്യമായ ക്രമീകരണങ്ങളൊരുക്കുക.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അംഗങ്ങളുടെ ആദ്യ യോഗം ആദ്യം പ്രതിജ്ഞചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും.
നഗരസഭകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് 28-ന് 11 മണിക്കും ഉപാധ്യക്ഷന്മാരുടേത് രണ്ടുമണിക്കും നടക്കും.
ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടേയും ഉപാധ്യക്ഷ്യൻമാരുടേയും തിരഞ്ഞെടുപ്പ് 30-ന് യഥാക്രമം 11 മണിക്കും രണ്ടുമണിക്കുമാണ്

