KSDLIVENEWS

Real news for everyone

പിടിവിടാതെ കോവിഡ്………
ആഗോളതലത്തിൽ വൈറസ് ബാധിതർ 7.59 കോടി ; 16,80,181 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി അമ്ബത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,80,181 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുത്തു.മരണം 1.45 ലക്ഷവും കടന്നു. രോഗമുക്തി നിരക്ക് 95.4 ശതമാനമായി ഉയര്‍ന്നു. ഇത് ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 3.13 ലക്ഷമായി കുറഞ്ഞു. രോഗമുക്തരായവര്‍ ചികിത്സയിലുള്ളവരുടെ 30 ഇരട്ടിയാണ്
നിലവില്‍ ചികിത്സയിലുള്ളത് 3,13,831 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.14ശതമാനമാണ്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. രാജ്യത്ത് ഒരുകോടി എഴുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,20,780 പേര്‍ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിയൊന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,85,687 പേര്‍ മരിച്ചു. അറുപത്തിയൊന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!