KSDLIVENEWS

Real news for everyone

ആറ്റിങ്ങലിൽ യുവാവ് കുത്തേറ്റ് മരിച്ചു ; സുഹൃത്ത് അറസ്റ്റിൽ

SHARE THIS ON

തിരുവനന്തപുരം: ആറ്റിങ്ങൽ ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തരയോടെ ചെമ്പകമംഗലത്താണ് സംഭവം. മുൻ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒൻപതര മണിയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. സമീപത്തുള്ള നഴ്സിംഗ് ഹോസ്റ്റലിനടുത്ത് വച്ചു ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. നെഞ്ചിലെ കുത്താണ് മരണത്തിനു കാരണം.
മരിച്ച വിഷ്ണുവിന് മാതാപിതാക്കൾ ഇല്ല. സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു.
അടിപിടിക്കിടെ പരിക്കേറ്റതിനെത്തുടർന്ന് വിമലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള വിമൽ പോലീസ് നിരീക്ഷണത്തിലാണ്. മംഗലപുരം പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!