KSDLIVENEWS

Real news for everyone

വെന്റിലേറ്റർ പൊട്ടിത്തെറിച്ചു നിരവധി കോവിഡ് രോഗികൾ മരിച്ചു .

SHARE THIS ON

അങ്കാറ: തുര്‍ക്കിയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. കൊവിഡ്- 19 ബാധിച്ചവരാണ് മരിച്ചത്. 56നും 85നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഏഴ് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

തെക്കുകിഴക്കന്‍ ഗാസിയാന്‍തേപ് പ്രവിശ്യയിലെ ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. സങ്കോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഐ സി യുവിലെ ഓക്‌സിജന്‍ മെഷീന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും അടക്കം അമ്ബതിലേറെ പേര്‍ക്ക് പരുക്കുണ്ട്. തീപ്പിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് രോഗികളെ മാറ്റുമ്ബോഴാണ് ഇവര്‍ക്ക് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!