ബിഹാറില്‍ 13 കോടിയുടെ പാലം തകര്‍ന്നു; നിര്‍മിച്ചത് 5 വര്‍ഷം മുന്‍പ്, അപകടം ഉദ്ഘാടനം നടക്കാനിരിക്കേ

പട്ന: ബിഹാറില്‍ 13 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നുവീണു. നിര്‍മിച്ചിട്ട് അഞ്ച് വര്ഷമായെങ്കിലുംപാലത്തിലേക്കുള്ള റോഡ് ഇല്ലാത്തതിനാല്‍ തുറന്നുകൊടുക്കാത്ത പാലമാണ് തകര്‍ന്നത്.ബിഹാറിലെ ബെഗുസരായിജില്ലയിലാണ് സംഭവം. ബുര്‍ഹി ഗന്ധക് നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന് അഞ്ചുവര്‍ഷം പഴക്കമുണ്ട്. അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് പാലം തകര്‍ന്നത്. സംഭവം പുലര്‍ച്ചെയായതിനാല്‍ അപകടസമയത്ത് പാലത്തിനുമുകളില്‍ ആളുണ്ടായിരുന്നില്ല. ഇതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെങ്കിലും ട്രാക്ടറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴി കടന്നുപോകാറുണ്ട്. പച്ചകുത്ത് ഹരം; പേടി വേണ്ട, ശ്രദ്ധ മതി മീറ്റര്‍ നീളമുള്ള പാലത്തിന്റെ രണ്ട്- മൂന്ന് തൂണുകള്‍ക്കിടയിലെ ഭാഗം തകര്‍ന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. പാലത്തില്‍ കഴിഞ്ഞ ദിവസം വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മാ ഭഗവതി എന്ന പേരിലുള്ള കമ്പനിയാണ് പാലത്തിന്റേയും റോഡിന്റേയും നിര്‍മാണം നടത്തിയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്നാണ് അപ്രോച്ച് റോഡിന്റെ നിര്‍മാണം വൈകിയത്. രാജസ്ഥാനില്‍ ദരിദ്രര്‍ക്ക് 500 രൂപയ്ക്ക് പാചകവാതകം; വമ്പന്‍ പ്രഖ്യാപനവുമായി ഗഹ്ലോത്ത് See More കരാര്‍ കമ്പനിയുമായി അടുത്തിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് റോളര്‍ പുഴയിലേക്ക് തള്ളിയിട്ടിരുന്നു. മൂന്ന് ക്രെയ്നുകള്‍ ഒന്നിച്ചുചേര്‍ത്ത് റോഡ് റോളര്‍ പുഴയില്‍ നിന്ന് എടുക്കുകയായിരുന്നുവെന്നും തകര്‍ന്നുവീണ ഭാഗത്താണ് അന്ന് മൂന്ന് ക്രെയ്നുകളും നിര്‍ത്തിയിട്ടിരുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇത് പാലം തകരാന്‍ കാരണമായിട്ടുണ്ടാവാമെന്നാണ് പ്രാഥമിക നിഗമനം. കോണ്‍ക്രീറ്റ് സമയത്ത് കമ്പികള്‍ ശരിയായ അകലത്തില്‍ ക്രമീകരിക്കാത്തതും അപകടകാരണമായിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.

