KSDLIVENEWS

Real news for everyone

തെങ്കാശിയിൽ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി; പ്രതി ചെങ്കോട്ടയിൽ പിടിയിൽ

SHARE THIS ON

തെന്മല∙ തെങ്കാശിയില്‍ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് ചെങ്കോട്ടയില്‍ നിന്ന് പിടിയിലായത്. പാവൂർ സത്രം ലവല്‍ക്രോസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആക്രമിക്കപ്പെട്ടത്. കൊല്ലം കുന്നിക്കോട് സ്റ്റേഷന്‍ പരിധിയിലും അനീഷിനെതിരെ സമാന കേസ് ഉണ്ട്. Read also: മുരളിയുടെ ശിൽപം: ‘പൂർത്തിയാക്കാൻ സമയം തന്നില്ല; ജോലി തടസ്സപ്പെടുത്താൽ ആസൂത്രിത ശ്രമം’ കൊല്ലം സ്വദേശിയായ യുവതി വ്യാഴാഴ്ച രാത്രി 8.30നാണ് ആക്രമണത്തിന് ഇരയായത്. ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തി  യുവതിയെ കടന്നു പിടിക്കുകയായിരുന്നു. അകത്തുനിന്ന് മുറി പൂട്ടിയ ശേഷം മുഖത്ത് അടിച്ച് ആക്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!