ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ അടിച്ചുകൊന്നു; ബി.ജെ.പി നേതാവ് അറസ്റ്റില്‍

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകനെ ബി.ജെ.പിക്കാര്‍ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ തെലിയമുറ ബഗന്‍ബസാറില്‍ ദിലീപ് ശുക്ല ദാസ് (55) ആണ് കൊല്ലപ്പെട്ടത്.മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം നടത്താന്‍ വിട്ടുകൊടുക്കാതിരുന്ന പൊലീസ് നടപടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിലാപയാത്രയും പൊലീസ് തടഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടൗണില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവേ പിതാവിനെ ബി.ജെ.പിക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ദിലീപിന്റെ മകന് ബിശ്വജിത് ദാസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്. ശനിയാഴ്ചയാണ് ദിലീപ് ശുക്ല ദാസിനെ കൃഷ്ണ കമല്‍ദാസ് അടക്കമുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ദിലീപ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്ബോഴാണ് മരിച്ചത്. എന്നാല്‍, സംഭവം വ്യക്തിവൈരാഗ്യത്തിന്റെ ഫലമാണെന്നും ഇതിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും ഖോവായ് ജില്ലാ പൊലീസ് സൂപ്രണ്ട് രതി രഞ്ജന്‍ ദേബ്നാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

