കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം റദ്ദാക്കി

ന്യൂഡൽഹി:ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. മെയ് എട്ടിന് നടത്താനിരുന്ന ഉച്ചകോടി ഇനി വെർച്വലായി നടത്താനാണ് സാധ്യത കാണുന്നത്. വെർച്വൽ ഉഭയകക്ഷി യോഗത്തിന് പുതിയ തീയതി തീരുമാനിച്ചിട്ടില്ല.പോർച്ചുഗൽ സന്ദർശനത്തിന് പുറമേ മോദിയുടെ ഫ്രാൻസ് സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കിയിരുന്നു

