KSDLIVENEWS

Real news for everyone

ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം ബി ജെ പി പിടിച്ചെടുത്തു

SHARE THIS ON

ആലപ്പുഴ | ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തിന്റെ ഭരണം ബി ജെ പി പിടിച്ചെടുത്തു. പ്രസിഡന്റ് വോട്ടെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നതോടെയാണ് ബി ജെ പിയുടെ ബിന്ദു വിജയിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണിത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഇടതുപക്ഷത്തിനായിരുന്നു ഭരണം. എന്നാല്‍, പിന്നീട് യു ഡി എഫ് പിന്തുണ വേണ്ടെന്ന് വെക്കുകയായിരുന്നു എല്‍ ഡി എഫ്. സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായിട്ടാണ് തൃപ്പെരുന്തറയിലെ സഖ്യമെന്ന് ജില്ലാ കമ്മിറ്റി നിർദേശത്തെ തുടർന്നായിരുന്നു ഇത്.

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ യു ഡി എഫ് പിന്തുണയോടെ എല്‍ ഡി എഫിലെ വിജയമ്മ ഫിലേന്ദ്രനാണ് പ്രസിഡന്റായിരുന്നത്. ഇവിടെ പ്രസിഡന്റുപദവി പട്ടികജാതി വനിതാ സംവരണമാണ്. ആറ് സീറ്റുള്ള യു ഡി എഫിന് പട്ടികജാതി വനിതയില്ല. അതിനാല്‍ അവര്‍ക്കു മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. പതിനെട്ടംഗ പഞ്ചായത്തില്‍ എന്‍ ഡി എയ്ക്ക് ആറും എല്‍ ഡി എഫിന് അഞ്ചും സീറ്റാണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!