KSDLIVENEWS

Real news for everyone

ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ

SHARE THIS ON

തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു ദർശനം. ദേവസ്വം അഡമിനിസ്ട്രേറ്റർ ഓ.ബി. അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരോട് ദേവസ്വം ജീവനക്കാർ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.

ഗുരുവായൂരിൽ വിഐപികൾ ദർശനം നടത്തുന്നത് സാധാരണ ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കാറുണ്ടെങ്കിലും വിവേക് കിരണിന്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. എന്നാൽ ആ സമയം ക്ഷേത്രത്തിലെത്തിയ ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ സമയം ദേവസ്വം കാവൽക്കാർ മാധ്യമപ്രവർത്തകനെ പിടിച്ചുത്തള്ളുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!