KSDLIVENEWS

Real news for everyone

കോൺഗ്രസിൽ നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്; രാഹുലും പ്രിയങ്കയും ലണ്ടൻ സന്ദർശനത്തിൽ

SHARE THIS ON

ന്യൂഡൽഹി: നേതാക്കൾ പാർട്ടി വിട്ടുപോകുന്നതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലണ്ടനിൽ. ഗുജറാത്ത് തിരഞ്ഞെടുപ്പിന് ബി.ജെ.പി. പ്രചാരണം ശക്തിപ്പെടുത്തുകയും കോൺഗ്രസ് നേതാക്കളെ വലയിട്ടുപിടിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇരുവരും വ്യാഴാഴ്ച ലണ്ടനിലെത്തിയത്.


‘ഇന്ത്യ എഴുപത്തഞ്ചിൽ’ എന്ന വിഷയത്തിൽ കോർപ്പസ് ക്രിസ്റ്റി കോളേജിലെ ഡോ. ശ്രുതി കപിലയുമായി രാഹുൽ സംവദിക്കും. വിദ്യാർഥികളടങ്ങുന്ന സദസ്സുമായും ആധുനിക ഇന്ത്യയുടെ ആശയങ്ങൾ രാഹുൽ പങ്കുവെക്കും. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ മുന്നൂറോളം അതിഥികൾ ഉണ്ടാകുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു.

മൂന്നുദിവസത്തെ പരിപാടിയാണ് ലണ്ടനിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം ആദ്യമായാണ് രാഹുൽ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രിയങ്കാഗാന്ധി സൽമാൻ ഖുർഷിദിനൊപ്പം നേരത്തേത്തന്നെ ലണ്ടനിൽ എത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!