KSDLIVENEWS

Real news for everyone

കൂളിമാട് പാലം പഞ്ചവടിപ്പാലം; പാലാരിവട്ടത്തെക്കാൾ ഭീകരം: കെ.മുരളീധരൻ

SHARE THIS ON

തിരുവനന്തപുരം∙ കോഴിക്കോട് കൂളിമാട് പാലമാണ് യഥാർഥ പഞ്ചവടിപ്പാലമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. പാലാരിവട്ടത്തെക്കാൾ ഭീകരമാണ് കൂളിമാട് പാലം. പാലത്തിന്റെ ബീമുകൾ തകർന്നു വീണതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ജാക്കിയുടെ പ്രശ്നമായാലും ബീമുകൾ തകർന്നത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
ചാലിയാറിനു കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ തിങ്കളാഴ്ചയാണ് തകർന്നു വീണത്. സംഭവത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) പ്രോജക്ട് ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.

2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്റ പണി തുടങ്ങിയത്. ആ വര്‍ഷത്തെ പ്രളയത്തില്‍ പണി തടസപ്പെടുകയും നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോകുകയും ചെയ്തിരുന്നു. പുഴയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്ലാനും എസ്റ്റിമേറ്റും പുതുക്കിയാണു പണി പുനരാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!