KSDLIVENEWS

Real news for everyone

കുമ്പള ഐ.എച്ച്‌.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

SHARE THIS ON

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ കുബള ഐ.എച്ച്‌.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഗ്രൗണ്ട് ഫ്‌ളോറിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസം – സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിച്ചു.ഉന്നത വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച പരിഗണനയാണ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് ഐ.എച്ച്‌ആര്‍.ഡി സ്ഥാപനങ്ങള്‍. സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ ഐ.എച്ച്‌ആര്‍.ഡിക്ക് സാധിക്കുന്നു. സംസ്ഥാനത്ത് ആകെ 87 സ്ഥാപനങ്ങളാണ് ഐ.എച്ച്‌ആര്‍.ഡിക്ക് കീഴിലുള്ളത്.

1.60 കോടി രൂപ ചിലവഴിച്ചാണ് ഗ്രൗണ്ട് ഫ്‌ളോര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒന്നാം നിലയ്ക്ക് 1.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കികൊണ്ടിരിക്കുന്നത്.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും മുഖ്യധാരയിലെത്തിക്കും. വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ കാസര്‍കോടിന് പ്രത്യേക പരിഗണന സര്‍ക്കാര്‍ എപ്പോഴും നല്‍കികൊണ്ടിരിക്കുന്നു. നേരത്തെ നിയമപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് മഞ്ചേശ്വരത്തെ ലോ കോളേജിലാണ് പഠിക്കാനെത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച്‌.കുഞ്ഞമ്ബു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!