KSDLIVENEWS

Real news for everyone

ട്രെയിനില്‍ കാലു കുത്താന്‍ പോലും സ്ഥലമില്ല, പരീക്ഷണവുമായി യുവാവിന്റെ സാഹസിക യാത്ര| വീഡിയോ

SHARE THIS ON

ന്യുഡല്‍ഹി: ആളുകള്‍ തിങ്ങി നിറഞ്ഞ ഒരു ട്രെയിൻ കപാംര്‍ട്ട്മെന്റ്. അവര്‍ക്ക് മുകളിലൂടെ ബെര്‍ത്തില്‍ ചവിട്ടി നീങ്ങുന്ന യുവാവ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ രംഗമാണിത്.

നിലത്ത് കാലു കുത്താൻ പോലും സ്ഥലമില്ലാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് നിറഞ്ഞ കമ്ബാര്‍ട്ട്മെന്റിനകത്ത് ശൗചാലയത്തില്‍ പോകാൻ വേറെ നിവൃത്തിയില്ലാതെ വന്നതോടെയാണ് മുകളിലെ ബെര്‍ത്തുകളില്‍ തൂങ്ങിപ്പിടിച്ച്‌ നടന്നു നീങ്ങാൻ യുവാവ് തിരൂമാനിച്ച്‌ത്.


ഔറംഗബാദ്- മുംബൈ ദേവഗിരി എക്സ്പ്രസിലായിരുന്നു യുവാവിന്റെ ‘സാഹസിക’യാത്ര. മുംബൈയില്‍ മഹാരാഷ്ട്ര പോലീസ് റിക്രൂട്ട്മെന്റിനായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതാണ് യുവാവ്

അഭിജിത് ദിപ്കെ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചതാണ് വീഡിയോ. സഹോദരൻ പകര്‍ത്തിയ വീഡിയോയാണെന്നും വീഡിയോയിലുള്ള യുവാവ് സഹോദരന്റെ സുഹൃത്താണെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിലുണ്ട്. ശൗചാലയത്തിലേക്ക് പോകാനുള്ള പെടാപ്പാടിലാണ് യുവാവെന്ന് പറഞ്ഞ കുറിപ്പില്‍ ട്രെയിൻ യാത്ര സാഹസിക വിനോദമാക്കി തീര്‍ത്ത റെയില്‍വേ മന്ത്രാലയത്തിന് നന്ദിയും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!