നാടിന്റെ കൈത്താങ്ങായവർക്ക്
പെരുന്നാൾ സമ്മാനവുമായി
ജിദ്ദാ കെ എം സി സി

എരിയാൽ:- കോവിഡിന്റെ രണ്ടാം തരംഗവും കാലവർഷവും ഒന്നിച്ച് നാടിനെ ദുരിതത്തിലാക്കിയപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ സേവനത്തിലൂടെ നാടിന്റെ കാവൽ ഭടന്മാരായ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും ജിദ്ദാ കെ എം സി സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ സമ്മാനമായി പെരുന്നാൾ വസ്ത്രം നൽകി
എൻ എ നെല്ല്ക്കുന്ന് എം എൽ എ വസ്ത്രം വിതരണം ചെയ്തു
യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുജീബ് ലിബാസ് അധ്യക്ഷത വഹിച്ചു
ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി, കെബി കുഞ്ഞാമു, എം എ നജീബ്, മുജീബ് കമ്പാർ, എരിയാൽ മുഹമ്മദ് കുഞ്ഞി, എ കെ ഷാഫി, കെ ബി അബൂബക്കർ, മൻസൂർ അക്കര, എ പി ഷംസു, ഖലീൽ സിലോൺ, റാഫി എരിയാൽ, നിസാർ കുളങ്കര, ഷക്കീൽ എരിയാൽ, എ എസ് ഹബീബ്, ഷംസു എരിയാൽ, ഷംസു മാസ്കൊ,അർഷാദ് ബള്ളിർ എന്നിവർ സംബന്ധിച്ചു നവാസ് എരിയാൽ സ്വാഗതവും അബ്ബാസ് മൊഗർ നന്ദിയും പറഞ്ഞു
കോവിഡ് വാക്സിനേഷൻ സെന്ററിലും ടെസ്റ്റ് സെന്ററിലും സ്ഥിരം ഹെൽപ് ഡെസ്ക്, പോസിറ്റീവ് രോഗികൾക്ക് മരുന്നെത്തിക്കൽ ഉൾപ്പെടെ ആശ്വാസ പ്രവർത്തനങ്ങൾ, വീടും പൊതു സ്ഥലങ്ങളും അണു നശീകരണം തളിക്കൽ, കാല വർഷക്കെടുതിയിൽ മറിഞ്ഞ മരങ്ങളും മതിലുകളും നീക്കം ചെയ്യൽ തുടങ്ങിനിരവധി പ്രവർത്തങ്ങളാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈറ്റ് ഗാർഡിന് കീഴിൽ നടന്ന് വരുന്നത് രോഗികളെ കൊണ്ട് വരാനും പോകാനും പ്രത്യേകം ഓമ്നി വാൻ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട് വൈറ്റ് ഗാർഡ് ടീംന്റെ പ്രവർത്തനത്ത്ന് പ്രോത്സാഹനമായി വിവിധ കട്ടിംഗ് മെഷീനുകൾ ഫോഗിംഗ് മെഷീൻ തുടങ്ങിയവ വിവിധ കെ എം സി സി കമ്മിറ്റികൾ നൽകുകയുണ്ടായി

