ആക്രമണത്തില്‍ 20 ലക്ഷത്തിന്റെ നഷ്ടമുണ്ടായി; നീറ്റ് പരീക്ഷാ വിവാദത്തില്‍ പ്രതികരിച്ച് കോളജ് മാനേജ്മെന്റ്

നീറ്റ് പരീക്ഷാവിവാദവുമായി ബന്ധപ്പെട്ട് നടന്ന ആക്രമണങ്ങളില്‍ കോളജിന് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ആയൂര്‍ മാര്‍ത്തോമ കോളജ് മാനേജ്മെന്‍്റ് മാനേജ്മെന്്റിനു വേണ്ടി സെക്രട്ടറി ഡോ. കെ ഡാനിയല്‍ കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കോളജിന് വരും ദിവസങ്ങളില്‍ സംരക്ഷണം നല്കാന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. (neet controversy marthoma college)
“കോളജിന് വരും ദിവസങ്ങളില്‍ സംരക്ഷണം നല്കാന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു ചെറുപ്പക്കാരന് നീണ്ട വടിയുമായി മതില് ചാടിക്കടന്ന് അടിയ്ക്കുന്നത് നിങ്ങള്‍ കണ്ടില്ലേ? 13 ജനാലകളാണ് തകര്‍ന്നത്. മനപൂര്‍വം നാശനഷ്ടമുണ്ടാക്കാനുള്ള ശ്രമമാണ്. 20 ലക്ഷത്തിന്‍്റെ നഷ്ടമുണ്ടായി. മാനേജ്മെന്‍്റിന്‍്റെ ഭാഗത്തുനിന്നും അന്വേഷണമുണ്ടാവും.”- സെക്രട്ടറി പറഞ്ഞു.
നീറ്റ് പരീക്ഷ എഴുതാന്‍ അടിവസത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന് 24നോട് പറഞ്ഞു. വിഷയത്തില്‍ പരാതി ലഭിച്ചാല്‍ ഉറപ്പായും ഇടപെടും. പെണ്‍കുട്ടികളുടെ അന്തസ്സ് ഹനിക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ 24 നോട് വ്യക്തമാക്കി.
Read Also: അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍
കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. സംഭവത്തില്‍ അപമാനിതയായ പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംഭവം വിവാദമായതോടെ നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനികളുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ എന്‍.ടി.എ നിയോഗിച്ചിട്ടുണ്ട്. 4 ആഴ്ചയ്ക്കകം സമതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
അടിവസ്ത്രം അഴിപ്പിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് രംഗത്തുവന്നിരുന്നു. നീറ്റ് പരിശോധനയ്ക്ക് ചില നിബന്ധനകളുണ്ടെന്നും അതിനോട് പ്രതികൂലമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും കോണ്‍ഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ സമരങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരം അനാവശ്യമാണെന്നായിരുന്നു വി.ഒ സാജന്റെ പ്രതികരണം.
നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് വാദിച്ചു.

