KSDLIVENEWS

Real news for everyone

തിരിച്ചടിയല്ല, കോടതിയുടേത് സ്വാഭാവിക നടപടിയുടെ ഭാഗം മാത്രം: ഇപി ജയരാജന്‍

SHARE THIS ON

കണ്ണൂര്‍ : മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.മജിസ്ട്രേറ്റ് കോടതിയില്‍ പരാതി കിട്ടിയാല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാന്‍ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. എനിക്ക് തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

സുധാകരനും വിഡി സതീശനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നത് വ്യക്തമാണ്. രണ്ട് വധശ്രമ കേസുകളിലടക്കം പ്രതിയായവരെയാണ് ‘കുഞ്ഞ്’ എന്ന് വിഡി സതീശന്‍ വിശേഷിപ്പിച്ചത്. അതെല്ലാം തെറ്റിനെ മറക്കാനുള്ള നടപടിയുടെ ഭാഗമാണ്. ഗൂഢാലോചനക്ക് വിഡി സതീശനും സുധാകരനുമെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കും. ഒരു പരാതി കോടതിയില്‍ വന്നു. അതിനനുസരിച്ച്‌ ഉത്തരവാദിത്തം കോടതി ചെയ്യുന്നു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. കോണ്‍ഗ്രസ് ഐവിഭാഗക്കാര്‍ നിരാശരാണ്. അതിന്റെ ഭാഗമാണ് നടപടികളെന്നും ജയരാജന്‍ പരിഹസിച്ചു.

ശബരീനാഥന് ജാമ്യം ലഭിച്ച നടപടിയിലും ഇപി ജയരാജന്‍ പ്രതികരിച്ചു. ജാമ്യം നല്‍കുന്നത് കോടതിയുടെ അധികാരമാണ്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച്‌ മാത്രമെ കോടതി പ്രവര്‍ത്തിക്കുകയുള്ളൂ. ജാമ്യം ലഭിച്ചതിനെ നേട്ടമായി കരുതുന്നവര്‍ ഇതിനെ പറ്റി ഒന്നും അറിയാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ പരാമര്‍ശത്തിലെ തിരുത്തിനെ ‘ഇന്ന് ശരിയെന്നത് നാളെ തെറ്റാവാമെന്ന’ വാക്കുകളിലൂടെയാണ് ജയരാജന്‍ ന്യായീകരിച്ചത്.

ട്രെയിനില്‍ തനിക്കെതിരെ ഉണ്ടായ വെടിവെപ്പില്‍ താനായിരുന്നില്ല പകരം പിണറായിയായിരുന്നു കൊലയാളികളുടെ ലക്ഷ്യം. പിണറായിയെ ലക്ഷ്യമിട്ടാണ് അന്ന് വാടക കൊലയാളികളെ അയച്ചതെന്നും ജയരാജന്‍ ആരോപിച്ചു.


ഇന്റിഗോയെ ലക്ഷ്യമിട്ട് വ്യാപക വാഹന പരിശോധനയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ്: മറ്റ് വിമാനക്കമ്ബനികള്‍ക്കും വെല്ലുവിളി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇ.പി.ജയരാജനെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റേതാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുക്കാന്‍ തിരുവനന്തപുരം ജെഎഫ്‌എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്.

ഇ.പി.ജയരാജന്‍, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങളായ അനില്‍കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വലിയതുറ പൊലീസിനോടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അതേസമയം കോടതി ഉത്തരവ് കിട്ടിയാല്‍ കേസെടുക്കുമെന്നും അന്വേഷിച്ച്‌ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും വലിയതുറ പൊലീസ് വ്യക്തമാക്കി.

എം എം മണിയുടെ പരാമര്‍ശം സ്പീക്കര്‍ തള്ളി, മുഖ്യമന്ത്രി വെട്ടിലായോ; ഇനി നീക്കം എന്ത്?

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!