ഉത്തർപ്രദേശിൽ വീണ്ടും 17കാാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ലക്നൗ: ഉത്തര്‍ പ്രദേശിലെ ഭഡോഹിയില്‍ 17 കാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. രണ്ട് ദിവസം
മുന്‍പ് പെണ്‍കുട്ടിയെ കാണാതായിരുന്നു. മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വരുണ നദിയില്‍ നിന്നാണ് കണ്ടെത്തിയത് പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം ലക്‌നൗവിനു അടുത്ത് ലഖന്‍ പൂരില്‍ 13 കാരിയും ക്രൂര ബലാത്സംഗത്തിനു ഇരയായിരുന്നു